അങ്കമാലി: എന്റെ ഇന്ത്യ എവിടെ ജോലി എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യമുയർത്തി

ആഗസ്റ്റ് പതിനഞ്ചിന് നടക്കുന്ന ഫ്രീഡം സ്ട്രീറ്റ് സമരത്തിന്റെ പ്രചരണാർത്ഥം യൂണിറ്റ് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യുവസഭകളുടെ അങ്കമാലി ബ്ലോക്ക് തല ഉദ്ഘാടനം എടക്കുന്നിൽ ഡി.വൈ. എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗ്ഗീസ് നിർവഹിച്ചു. മേഖലാ പ്രസിഡന്റ് ജിജൊ പൗലോസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, മേഖലാ സെക്രട്ടറി ഗോകുൽ ഗോപാലകൃഷ്ണൻ,സഹകരണബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര,ബൈജു പറപ്പിള്ളി, ബാബു ഡേവിസ്, സുനു സുകുമാരൻ, ബൈജു ഏനായി,ആന്റണി ദേവസിക്കുട്ടി എന്നിവർ സംസാരിച്ചു