കൊച്ചി: 62 കോടി രൂപ ചെലവിൽ കൊച്ചി സ്‌മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് (സി.എസ്.എം.എൽ) നി​ർമി​ക്കുന്ന എറണാകുളം മാർക്കറ്റിലെ കെട്ടിടങ്ങളുടെ നി​ർമാണം പുരോഗമി​ക്കുന്നു.

അന്തിമഘട്ടത്തിലായ പൈലിംഗ് ജോലികൾ തീർത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ നി​ർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം. 164 തൂണുകളിൽ നൂറെണ്ണത്തിന്റെ പൈലിംഗ് പൂർത്തിയായി. 19,960 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ നാലു നിലകളുള്ള കെട്ടിടസമുച്ചയമാണ് പണിയുന്നത്. ഫയർ എൻ.ഒ.സി അടക്കമുള്ള കടലാസ് ജോലികളും പുരോഗമിക്കുകയാണ്. മേരിമാതാ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രവൃത്തിയുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. 2021 സെപ്തംബറിലാണ് നിർമ്മാണം ആരംഭിച്ചത്.

....................................

62

62 കോടി രൂപ ചെലവിലാണ്

പുതിയ മാർക്കറ്റ് കെട്ടിടം നിർമ്മിക്കുന്നത്

 കച്ചവടക്കാർക്ക് രണ്ടു നിലകൾ
നിലവിലുള്ള കച്ചവടക്കാരെ ആദ്യ രണ്ടുനിലകളിലായി പുനരധിവസിപ്പിക്കും. ഗ്രൗണ്ട്, ഒന്നാംനില എന്നിവിടങ്ങളിലായി പച്ചക്കറി, പഴം വില്പനശാലകളും മത്സ്യ–മാംസ മാർക്കറ്റുകളും പ്രവർത്തിക്കും. മൂന്നാംനില കോർപ്പറേഷനുള്ളതാണ്. ഇവിടെ ഓഫീസുകൾക്കും ഗോഡൗണുകൾക്കും സൗകര്യമൊരുക്കും.

വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾക്കു പുറമേ മാലിന്യസംസ്‌കരണം, സൗരോർജസംവിധാനം, അഗ്‌നിശമനസംവിധാനം, സി.സി.ടി.വി കാമറകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉണ്ടാകും. മാർക്കറ്റ് കോംപ്ലക്‌സിന്റെ ബേസ്‌മെന്റിലും സമീപത്തുമായി 150 വാഹനങ്ങൾ പാർക്ക് ചെയ്യാം. കൂടാതെ ബഹുനില പാർക്കിംഗ് സംവിധാനവും ഒരുക്കും. മാർക്കറ്റിലേക്കുള്ള റോഡുകളും മുഖംമിനുക്കും. ഷൺമുഖം റോഡിൽനിന്ന് മാർക്കറ്റ് കോംപ്ലക്‌സിന്റെ ഒന്നാംനിലയിലേക്ക് എത്തുന്ന വിധത്തിൽ ആകാശപാതയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലാകും നടപ്പാക്കുക.

 താത്കാലിക മാർക്കറ്റ് ഉഷാർ
നിലവിലെ മാർക്കറ്റിനുസമീപം താത്കാലിക മാർക്കറ്റിലാണ് കടകൾ പ്രവർത്തിക്കുന്നത്. 2003 വരെ സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലമാണിത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.25 ഏക്കർ സ്ഥലത്താണ് സ്റ്റീൽ സ്ട്രക്ചറിൽ മാർക്കറ്റ് നിർമ്മിച്ചത്. അഞ്ചുകോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. വൈദ്യുതി, വെള്ളം, പ്രാഥമികസൗകര്യങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കച്ചവടക്കാരുടെ ആവശ്യത്തിനനുസരിച്ച് 95 ചതുരശ്ര അടിയും 42.5 ചതുരശ്ര അടിയും വിസ്തീർണമുള്ള കടകളും ഷട്ടറുള്ള അറുപതോളം കടകളുമാണ് താത്കാലിക മാർക്കറ്റിലുള്ളത്.

................................................

1.25

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള

1.25 ഏക്കർ സ്ഥലത്താണ്

സ്റ്റീൽ സ്ട്രക്ചറിൽ മാർക്കറ്റ് നിർമ്മിച്ചത്.

5

അഞ്ചുകോടി രൂപയാണ് താത്കാലി​ക മാർക്കറ്റി​ന്റെ

നി​ർമാണ ച്ചെലവ്

...............................................................

# അഭിമാനകരമായ പദ്ധതി

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മാർക്കറ്റിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിത്. രണ്ടു വർഷത്തിനുള്ളിൽ പുതിയ മാർക്കറ്റ് പൂർത്തിയാക്കി കച്ചവടക്കാരെ തിരിച്ചെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ തർക്കം നിലനിൽക്കുന്ന ഭൂമിയായതിനാൽ കച്ചവടക്കാരെ ഇങ്ങോട്ടു മാറ്റുന്നതിനുള്ള നീക്കങ്ങൾ അനിശ്ചിതമായി നീളുകയായിരുന്നു. തുടർന്ന് സ്റ്റാൾ ഓണേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ കച്ചവടക്കാരെ താത്കാലികമായി മാറ്റാൻ കണ്ടെത്തിയ വഖഫ് സ്ഥലം സി.എസ്.എം.എല്ലിന് കൈമാറാൻ ഹൈക്കോടതി നിർദേശിച്ചതോടെയാണ് മാർക്കറ്റ് നവീകരണത്തിന് തുടക്കമായത്.