
കൊച്ചി: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ അഞ്ചാം ചരമവാർഷികം ജില്ലാ കമ്മിറ്റി ആചരിച്ചു. അനുസ്മരണം ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ജെ. പോൾ, മമ്മി സെഞ്ച്വറി, പി.ഡി. ജോൺസൻ, മിനി സോമൻ, മുരളി പുത്തൻവേലി, ജോണി തോട്ടക്കര, അഡ്വ. ലേഖ ഗണേഷ്, ഒ.എൻ. ഇന്ദ്രകുമാർ, സി.എഫ് ജോയ്, ജില്ലാ ജനറൽ സെക്രട്ടറി റെജി ഇല്ലിക്കപ്പറമ്പിൽ, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് കുര്യൻ എബ്രഹാം എന്നിവർ പ്രസംഗിച്ചു.