tie

കൊച്ചി: തെക്കു കിഴക്കൻ ഏഷ്യയിൽ നിന്ന് 140 സംരംഭക ടീമുകൾ പങ്കെടുത്ത സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് മത്സരത്തിൽ ടൈ കേരള നാമനിർദ്ദേശം ചെയ്ത ഏഴ് സ്റ്റാർട്ടപ്പുകൾക്ക് വിജയം.

ബ്ലൂടിംബ്രെയും ഫോണോജിക്‌സും ആദ്യത്തെ ആറിലും എസൈഗോ ആപ്പ്, കിഡ്‌വെസ്റ്റർ, കുക്ക്ഡ്, ദ സോഷ്യൽ ടൗൺ, ക്വട്രറ്റ് എന്നിവയും വിജയികളുടെ പട്ടികയിലും ഇടംപിടിച്ചു.

കഴിഞ്ഞ വർഷം ടൈ കേരള നാമനിർദ്ദേശം ചെയ്ത മൂന്ന് സ്റ്റാർട്ടപ്പുകൾ പദ്ധതികൾ പൂർത്തിയാക്കി. സ്റ്റാർട്ടപ്പുകൾക്ക് പുറമെ, നിരവധി മെന്റർമാരെയും ടൈ പരിപാടിക്കായി നാമനിർദ്ദേശം ചെയ്തതായി ടൈ എക്‌സിക്യൂട്ടീവ് ഡയറക്ടർ അരുൺ നായർ പറഞ്ഞു.