
കൊച്ചി:കുടിവെള്ള പദ്ധതിയുടെ പേരിൽ കെ.പി.വള്ളോൻ റോഡ് വെട്ടിപ്പൊളിച്ചതിൽ ജനാധിപത്യ കേരള കോൺഗ്രസ് കടവന്ത്ര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ജംഗ്ഷൻ മുതൽ എൻ.എസ്.എസ് കരയോഗം ജംഗ്ഷൻ വരെയാണ് കുത്തിപ്പൊളിച്ചത്.
റോഡ് സഞ്ചാരയോഗ്യമല്ലാതാക്കിയ പനമ്പിള്ളി നഗർ, ഗിരിനഗർ ഡിവിഷൻ കൗൺസിലർമാർക്കെതിരെ ട്രാഫിക് പൊലിസിന് പരാതി നൽകാനും യോഗം തീരുമാനിച്ചു.തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് സി.സതീശൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.അജികുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.ആർ.മനോഹരൻ റിപ്പോർട്ട് അവതരിപ്പിച്ചു.