bms

കൊച്ചി: സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് ബി.എം.എസ് സംഘടിപ്പിച്ച ശ്രമശക്തി സംഗമം അമൃത മഹോത്സവം സംസ്ഥാന സംഘാടക സമിതി സെക്രട്ടറി സി.ജി. കമലകാന്തൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ബലിദാനികളായ ദേശാഭിമാനികളെ തിരസ്‌കരിക്കുകയും കുടുംബത്തിന് വേണ്ടി സ്വാതന്ത്ര്യ സമരത്തെ മഹത്വവത്കരിക്കുകയും ചെയ്യുന്നത് ആപത്താണെന്ന് അദ്ദേഹം പറഞ്ഞു. ബി.എം.എസ് കളമശേരി മേഖലാ പ്രസിഡന്റ് ടി.ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.എസ്. ഷിബു, ട്രാൻവോയ്‌സ് ഗ്രൂപ്പ് എം.ഡിയും ലഘു ഉദ്യോഗ് ഭാരതി കൺവീനറുമായ എസ്. ശശിധരമേനോൻ, ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ തുടങ്ങിയവർ സംസാരിച്ചു.