കുറുപ്പംപടി: കേരള കർഷക സംഘവും കോടനാട് സർവീസ് സഹകരണ ബാങ്കും സംയുക്തമായി നടത്തുന്ന "ഞങ്ങളും കൃഷിയിലേക്ക് " പദ്ധതി കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. കർഷകസംഘം വില്ലേജ് പ്രസിഡന്റ് സി.എസ്.ശ്രീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കോടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി, പഞ്ചായത്ത് വൈ.പ്രസിഡന്റ് ബേബി തോപ്പിലാൻ, കൃഷി ഓഫീസർ അശ്വതി, പഞ്ചായത്ത് അംഗങ്ങളായ മായാ കൃഷ്ണകുമാർ,ബിന്ദു കൃഷ്ണ കുമാർ, സാംസൺ മാഷ്,സിന്ധു അരവിന്ദ്, ഒ.ഡി.അനിൽ, കെ.എസ്.സ്റ്റാലിൻ എന്നിവർ സംസാരിച്ചു.