strike

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ. കോൺട്രാക്‌ടേഴ്സ് സ്റ്റേറ്റ് കോ- ഓർഡിനേഷൻ കമ്മിറ്റി നാളെ (ചൊവ്വ) രാവിലെ 10 മുതൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിരാഹാരസത്യാഗ്രഹം നടത്തും. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കരാർ ഉറപ്പിച്ചതിനുശേഷം നിർമ്മാണവസ്തുക്കൾക്ക് വിലക്കയറ്റമുണ്ടാകുന്നതിനു പരിഹാരമായി വിലവ്യതിയാന വ്യവസ്ഥ ഉൾപ്പെടുത്തുക, വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുക തുടങ്ങിയവയാണ് ആവശ്യങ്ങളെന്ന് കൺവീനർ വർഗീസ് കണ്ണമ്പള്ളി, ജോയിന്റ് കൺവീനർ രാജേഷ് മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.