കുറുപ്പംപടി:ചാന്ദ്രദിനാഘോഷത്തിൽ മുടക്കുഴ യു.പി സ്കൂളിൽ ശാസ്ത്ര ക്ലബ് ആരംഭിച്ചു. ഐ.എസ്.ആർ.ഒ. റിട്ടേയേർഡ് ശാസ്ത്രജ്ഞൻ എ.ജെ.കുരിയൻ ആലിയാട്ടുകുടി ക്ലബ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജോസ് എ.പോൾ അദ്ധ്യക്ഷത വഹിച്ചു. ചാന്ദ്രദിനാഘോഷങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീകല, പി.ടി.എ.പ്രസിഡന്റ് രാജേഷ്, സോളി വർക്കി, ഷിജി, ലീല, റഷീദ എന്നിവർ പ്രസംഗിച്ചു.