കുറുപ്പംപടി: അശമന്നൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ആശാ പ്രവർത്തകയെ നിയമിച്ചു. രണ്ട് മാസത്തോളമായി ആശാ പ്രവർത്തകയുടെ സേവനം വാർഡിൽ ലഭ്യമല്ലാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അശമന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ വാർഡ് അംഗം പി.കെ.ജമാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ജനപ്രതിനിധികളും നേതാക്കളും പ്രതിഷേധം നടത്തിയിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും മെഡിക്കൽ ഓഫീസറും രണ്ട് ദിവസത്തിനകം ആശാ പ്രവർത്തകയെ നിയമിക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകുകയും ചെയ്തിരുന്നു.