മൂവാറ്റുപുഴ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയാ ശില്പശാല യൂണിയൻ ജില്ലാ സെക്രട്ടറി വി.എം.ശശി ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് സുജാത സതീശൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.പി.രാമചന്ദ്രൻ,സി.ഐ.ടി.യു ഏരിയാ സെക്രട്ടറി

സി.കെ.സോമൻ, യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ബി.സാബു, ഷാജു വടക്കൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി സുജാത സതീശൻ (പ്രസിഡന്റ്) ,സി.എം.ഷുക്കൂർ, ഷീല സാബു (വൈസ് പ്രസിഡന്റ്), സജി ജോർജ് (സെക്രട്ടറി), പി.ബി.സാബു, മറിയംബീവി നാസർ. (ജോ.സെക്രട്ടറി), അഡ്വ. ഷാജു വടക്കൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.