കോലഞ്ചേരി: കിങ്ങിണിമ​റ്റം മാത്തുക്കുട്ടി മെമ്മോറിയൽ സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കവി ജയകുമാർ ചെങ്ങമനാട് നിർവഹിച്ചു. പൂതൃക്ക പഞ്ചായത്ത് അംഗം ടി.വി.രാജൻ ​അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ എൻ.വി.പീ​റ്റർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്​റ്റർ ഏലിയാസ് ജോൺ, പി ടി.എ. പ്രസിഡന്റ് റെജു പീ​റ്റർ, വിദ്യാരംഗം കൺവീനർ വിനുമോൾ തുടങ്ങിയവർ സംസാരിച്ചു.