കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിസന്റ് അർജുൻ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.എസ്.ബിജു, യുവജനസേനാ മണ്ഡലം പ്രസിഡന്റ് മധു മാടവന, ഏരിയാ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ, വേണു തച്ചങ്കാട്ട്, ഗംഗാധരൻ, ബിന്ദു എളമക്കര തുടങ്ങിയവർ പങ്കെടുത്തു.