മൂവാറ്റുുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ ഭാഗമായുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ഗവ. ഈസ്റ്റ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. വിജയ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി.വി.വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു .ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോഓർഡിനേറ്റർ മനോജ് കെ.കെ . മുൻ കോ ഓർഡിനേറ്റർ വിനോദ് കെ എന്നിവർ സംസാരിച്ചു . ചാന്ദ്രയാത്രകളെപ്പറ്റിയുള്ള ക്ലാസ്സ് സത്യനാഥ് പി. എസ് നയിച്ചു. ഉച്ചയ്ക്കു ശേഷം കലാമണ്ഡലം ജനക പി.ശങ്കർ കലാഭിരുചികളെപ്പറ്റിയുള്ള ക്ലാസി​ന് നേതൃത്വം നൽകി.