ആലുവ: 168 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങൾ വിജയിപ്പിക്കുവാൻ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന് കീഴിലുളള കുടുംബ യൂണിറ്റ് - മെെക്രോ ഫൈനാൻസ് ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചെെതന്യ ഉദ്ഘാടനം ചെയ്തു.

യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ. എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ വൈസ് പ്രസിഡന്റ പി.ആർ. നിർമ്മൽ കുമാർ, ബോർഡ് അംഗങ്ങളായ വി.ഡി. രാജൻ, പി.പി. സനകൻ, വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, വിജയൻ ശാന്തി, എ.എൻ. രാജൻ, സുനിൽ ഘോഷ്, വിജയൻ നായത്തോട്, കെ.കെ. സത്യൻ, അജിത രഘു, നിമ്മി രതീഷ്, വൈഷ്ണവി ബൈജു, ജഗൽകുമാർ, ശാന്ത മുപ്പത്തടം, എം.പി. നാരായണൻകുട്ടി എന്നിവർ സംസാരിച്ചു.

ജയന്തി ആഘോഷത്തിന്റെ ഭാഗമായി പതാക ദിനാചരണം, ഇരുചക്ര വാഹനറാലി, ദിവ്യജ്യോതി റിലേ, ദിവ്യജ്യോതി പ്രയാണം, മഹാഹോഷയാത്ര, അനുമോദന സമ്മേളനം എന്നിവ നടക്കും.