പട്ടിമ​റ്റം: കുന്നത്തുനാട് കൃഷിഭവൻ കെട്ടിടം പുതുക്കി പണിയണമെന്ന് കേരള കർഷകസംഘം പട്ടിമ​റ്റം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.ജി. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഏരിയാ പ്രസിഡന്റ് സി.പി. ഗോപാലകൃഷ്ണൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി.ടി. കുമാരൻ, എസ്. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ടി.വൈ. മത്തായി (പ്രസിഡന്റ്) കെ.ഒ.പത്മനാഭൻ, എം.കെ.കൃഷ്ണൻ (വൈസ് പ്രസിഡന്റ്), എം.ജി.രാമചന്ദ്രൻ (സെക്രട്ടറി), മിനി ഷാജി, പി.പി. മൈതിൽ (ജോയിന്റ് സെക്രട്ടറി), ടി.പി.തമ്പി (ട്രഷറർ).