കൊച്ചി:കർക്കടക വാവ് ബലിതർപ്പണ കേന്ദ്രങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി സർവീസുകൾക്ക് 30 ശതമാനം അധിക നിരക്ക് ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിൽ വിശ്വഹിന്ദു പരിഷത്ത് പ്രതിഷേധിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ ഹിന്ദുവിരുദ്ധ നടപടികളുടെ തുടർച്ചയാണ് നീക്കമെന്ന് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ എന്നിവർ പറഞ്ഞു. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അവർ പറഞ്ഞു.