കൊച്ചി: വി.പി.എസ് ലേക്‌ഷോർ ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറായി നിലവിലെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ എസ്.കെ.അബ്ദുള്ളയെ നിയമിച്ചു. കഴിഞ്ഞ 6 വർഷമായി ആശുപത്രി സി.ഇ.ഒ ആയി സേവനമനുഷ്ഠിച്ചുവന്ന എസ്.കെ.അബ്ദുള്ള വി.പി.എസ് ലേക്‌ഷോറിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ നിരയിലെത്തിക്കാൻ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ജൂലായ് 18ലെ ബോർഡ് ഒഫ് ഡയറക്ടേഴ്‌സ് മീറ്റിംഗിലാണ് വി.പി.എസ് ലേക്‌ഷോർ ആശുപത്രി ചെയർമാൻ ഡോ.ഷംഷീർ വയലിൽ പുതിയ എം.ഡിയെ പ്രഖ്യാപിച്ചത്.