shaji

മൂവാറ്റുപുഴ: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും ഗതാഗതകുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ എം.ജെ.ഷാജിയുടെ ഒറ്റയാൾ സമരം. മൂവാറ്റുപുഴ നഗരത്തിൽ റോഡുകൾ തകർന്നതോടെ എം.സി റോഡിലടക്കം രൂക്ഷമായ ഗതാഗതക്കുരുക്കാണ്. കുരിശിൽ കിടന്നുള്ള എം.ജെ.ഷാജിയുടെ സമരം ഏഴ് മണിക്കൂറിലേറെ നീണ്ടുനിന്നു. ക്യാറ്റ് രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനുമായ കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ സമരത്തിന് അഭിവാദ്യം അർപ്പിച്ചു.