വൈപ്പിൻ: രാമായണ മാസാചരണത്തോടനുബന്ധിച്ച് ചെറായി രക്തേശ്വരി ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടന്നു. കുളികഴിഞ്ഞ് ഒരുങ്ങി മസ്തകത്തിന് മുകളിൽ ചന്ദനക്കുറിയും ചാർത്തി ഗജവീരൻ പുതുപ്പള്ളി കേശവൻ ചെറായി ഗൗരീശ്വരക്ഷേത്രത്തിലെത്തിയശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ രക്തേശ്വരി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് മേൽശാന്തി അരുൺദാസ് ഗജപൂജ നടത്തി. നിരവധി ഭക്തജനങ്ങൾ ആനയൂട്ടിൽ പങ്കെടുത്തു.
ചടങ്ങുകൾക്ക് കെ.ആർ.രാഹുൽ, കെ.എസ്.രാകേഷ്, സഭാപ്രസിഡന്റ് കെ.വി.കാർത്തികേയൻ, സെക്രട്ടറി കെ.ജി.അനി, ഖജാൻജി എ.കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി.