പള്ളുരുത്തി :പള്ളുരുത്തിയിൽ വൃദ്ധദമ്പതിമാർ മാത്രം താമസിക്കുന്ന വീടിൻ്റെ വാതിൽ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് പൊലീസ്.
സമീപവാസികൾ സ്ഥലത്തില്ലാത്തതിനാൽ ശനിയാഴ്ചയാണ് സി.സി.ടി.വി.കാമറ ദൃശ്യങ്ങൾ പൊലീസിന് എടുക്കാൻ കഴിഞ്ഞത്. ഇതിൽ പലരുടെയും മുഖങ്ങൾ ദൃശ്യമായിട്ടുണ്ടെന്ന് പള്ളുരുത്തി പൊലീസ് പറഞ്ഞു. ഇടക്കൊച്ചി വില്ലേജ് ഓഫീസിന് വടക്ക് സൗപർണ്ണിക ഭവനിൽ രാമചന്ദ്രൻ്റെ വീട്ടിൽനിന്നാണ് 18 പവൻ സ്വർണാഭരണങ്ങളും പന്ത്രണ്ടായിരം രൂപയും കവർന്നത്.
പിൻവാതിൽ കല്ല് ഉപയോഗി ച്ച് തകർത്ത് ഉള്ളിൽ കയറി അലമാരയുടെ വലിപ്പ് തുറന്ന് സ്വർണ്ണം എടുക്കുകയായിരുന്നു. പണം തൻ്റെ ബാഗിലായിരുന്നു എന്ന് വീട്ടുടമ പറഞ്ഞു.
നമ്പ്യാപുരം വിഷ്ണുമായ ക്ഷേത്രത്തിൻ്റെ ഭരണാധികാരി കൂടിയാണ് ഇദ്ദേഹം. ഭാര്യ ജയശ്രീ സിൻഡിക്കേറ്റ് ബാങ്കിൽ മാനേജരായിരുന്നു.
ഇവരുടെ രണ്ടു മക്കൾ ബാംഗ്ളൂരിൽ ബിസിനസ്സ് കാരാണ്.
അസി.പൊലീസ് കമ്മിഷ്ണർ വി.ജി.രവീന്ദ്രനാഥ്, സി.ഐ.സുനിൽ തോമസ്, എസ്.ഐ.പി.പി. ജസ്റ്റിൻ എന്നിവരുടെ നേതൃത്യത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും ഇവർ വ്യക്തമാക്കി.