
ആലുവ: അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.വി. സൂസൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.പി. ഉദയൻ, സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. സലിം, എൻ.സി. ഉഷകുമാരി, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ.പി. ലൗലി, പി. മനോഹരൻ, ടി.വി. മേരി, ബി. ബാലഗോപാലൻ, വി.ജെ. ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.വി. സൂസൻ (പ്രസിഡന്റ്), ശോഭ വിജയൻ, കെ.എസ്. സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), എം.പി. ഉദയൻ (സെക്രട്ടറി), എം. സുരേഷ്, പി.എം. ശശികുമാർ, ബി. ബാലഗോപാലൻ (ജോയിന്റ് സെക്രട്ടറിമാർ), പി. മനോഹരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.