മൂവാറ്റുപുഴ: മലയാള ബ്രാഹ്മണ സമാജം കൂത്താട്ടുകുളം ശാഖയുടെ രാമായണ മാസാചരണത്തിന് മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിലെ ഗൗരീശങ്കരം ഊട്ടുപുരയിൽ വിവിധ പരിപാടികളോടെ തുടക്കമായി. മലയാള ബ്രാഹ്മണ സമാജം കൂത്താട്ടുകുളം ശാഖാ പ്രസിഡന്റ് ബ്രഹ്മശ്രീ മുരളീധര ശർമ്മ ഉദ്ഘാടനം ചെയ്തു. മലയാള ബ്രാഹ്മണ സമാജം കൂത്താട്ടുകുളം ശാഖാ സെക്രട്ടറി കൃഷ്‌ണേന്ദു ശർമ്മ, ശാഖാ ട്രഷറർ പ്രദീഷ് പി. ഇളയത്, ജില്ലാ ട്രഷറർ സുമേഷ് ശർമ്മ, കേന്ദ്ര ജോയിന്റ് സെക്രട്ടറി എൻ.ജയാജി തുടങ്ങിയവർ സംസാരിച്ചു.