തൃക്കാക്കര: ജില്ലാ പട്ടികജാതിവികസന വകുപ്പും പോലീസും സംയുക്തമായി മണിയന്തടം കോളനിയിൽ സംഘടിപ്പിച്ച ജനകീയ മുഖാമുഖം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം സബ് ഇൻസ്‌പെക്ടർ മാത്യു അഗസ്റ്റിൻ, ജില്ലാ പട്ടികജാതി വികസന അസി. ഓഫീസർ വിൽസൺ മത്തായി, ഗ്രാമ പഞ്ചായത്ത് അംഗം രതീഷ് മോഹൻ, പട്ടികജാതി വികസന വകുപ്പ് ജീവനക്കാരായ എസ്. ശ്രീനാഥ് ,റിയ എന്നിവർ സംസാരിച്ചു.