photo

വൈപ്പിൻ: ജോതിഷ് ചാരിറ്റബിൾ ട്രസ്റ്റ് കാൻസർ രോഗികൾക്ക് ഒരു വർഷത്തേക്കുള്ള അമൃത് ജ്യോതി ചികിത്സാ സഹായ പദ്ധതിയുടെയും ട്രസ്റ്റിന്റെ ചെറായി യൂണിറ്റിന്റെ രൂപീകരണവും ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. ലത്തീഫ് കൊടുങ്ങല്ലൂർ അദ്ധ്യക്ഷനായി. ജോതിഷ് നായരമ്പലം, ഉണ്ണികൃഷ്ണൻ, ഉഷ സോമൻ, സൂരജ് ,ബിജിഷൈൻ , പി.പി.സിനോജ്, ബി. ജി. ഷൈൻ എന്നിവർ സംസാരിച്ചു.