
ആലുവ: പൗരാവകാശ സംരക്ഷണ സമിതി ബ്ലെഡ് ഡൊണേഷൻ ഫോറം ഒന്നാം വാർഷിക സമ്മേളനം തമിഴ്‌നാട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി തിരുനഞ്ചി കെ.എസ്. മസ്താൻ ഉദ്ഘാടനം ചെയ്തു. രക്തദാനം ചികിത്സ തേടുന്ന രോഗികളുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന പുണ്യമാണെന്ന് മന്ത്രി പറഞ്ഞു.
ഡോ. വിജയകുമാർ, ജോസ് മാവേലി. വി.ടി. ചാർളി എന്നിവരെ ആദരിച്ചു. പൗരാവകാശ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് പി.കെ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു പരിയാരത്ത്, എ.വി. റോയി, ജോസി പി. ആൻഡ്രൂസ്, എം.എൻ. സത്യദേവൻ, ചിന്നൻ ടി. പൈനാടത്ത്, പി.എ. ഹംസക്കോയ, കെ. ജയപ്രകാശ്, അബ്ദുൾ കലാം ആസാദ് എന്നിവർ പ്രസംഗിച്ചു.