മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം 726-ാം നമ്പർ കടാതി ശാഖയുടെ ആഭിമുഖ്യത്തിലെ അന്നം- ഔഷധം പദ്ധതിയുടെ ഉദ്ഘാടനം 31ന് രാവിലെ 9ന് യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എസ്. ഷാജി സ്വാഗതം പറയും. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ.അനിൽകുമാർ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ഇ. സജീവ് കുമാർ പദ്ധതി വിശദീകരണം നടത്തും. ഡോ. അബ്ദുൾ അർഷാദ് വെൽനസ് പ്രൊഡക്ട് പരിചയപ്പെടുത്തും. എം.എസ്. അനീഷ് സദസിനെ പരിചയപ്പെടുത്തും. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്.വിൽസൻ, യൂണിയൻ കമ്മിറ്റി അംഗം എ.സി.പ്രതാപചന്ദ്രൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ അനുസോമൻ, എം.കെ.ബാബു, എം.എൻ.സജി, എം.ആർ.വിജയൻ, എം.ആർ.സമജ്, എൻ.എം.മനോജ്, സീമ അശോകൻ, അഡ്വ. ദിലീപ് എസ്.കല്ലാ‌ർ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 1ന് ഔഷധക്കഞ്ഞി വിതരണം. രണ്ട് മണി മുതൽ വൈകിട്ട് 4വരെ ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും.