വൈപ്പിൻ: എസ്.എൻ.ഡി.പി.യോഗം എടവനക്കാട് സൗത്ത് ശാഖയിൽ മാതൃക സ്വയം സഹായ സംഘത്തിന്റെ സഹകരണത്തോടെ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ആരംഭിച്ച മോട്ടിവേഷൻ ക്ലാസ് എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി. ജി. വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി. കെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ എ.ഇ.ഒ. ജയദേവൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം കെ.പി.ഗോപാലകൃഷ്ണൻ, ശാഖ സെക്രട്ടറി ടി.പി. സജീവൻ എന്നിവർ സംസാരിച്ചു.