തൃക്കാക്കര: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇടപ്പളളി മരോട്ടിച്ചുവട് കണ്ടത്തിക്കര വീട്ടിൽ അമൽ (29) ആണ് പിടിയിലായത്.
ശനിയാഴ്ച വൈകീട്ട് ആറരയോടെ ചിറ്റേത്തുകരയിൽ വച്ച് ഇടറോഡിലൂടെ അമിത വേഗത്തിൽ പ്രതി ഓടിച്ചുവന്ന ഓട്ടോ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കാൻ വന്നതിനെത്തുടർന്ന് ചെറിയ തർക്കം ഉണ്ടാവുകയുമായിരുന്നു. പിന്നീട് കാറിനെ പിന്തുടർന്ന് തടഞ്ഞിനിർത്തുകയും അസഭ്യം പറയുകയും കൈയ്യിൽ കരുതിയിരുന്ന കത്രിക കൊണ്ട് കാർ ഓടിച്ചിരുന്ന ഏരൂർ സ്വദേശി കിരൺകുമാറിനെ കുത്തുകയായിരുന്നു. യുവാവിന്റെ ഇടത് നെഞ്ചിനും.വലത് മുതുകിനും ഇടത് നെറ്റിക്കും പരിക്കുണ്ട്. യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇൻഫോപാർക്ക് സി.ഐ ബിബിൻദാസിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു