
ആലുവ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എടത്തല ഈസ്റ്റ് വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം വനജ തമ്പി ഉദ്ഘാടനം ചെയ്തു. ഷിജി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് ഡോ. രമാകുമാരി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ടി.ആർ. അജിത്ത്, എടത്തല പഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, വാർഡ് അംഗങ്ങളായ അസ്മ ഹംസ, എം.എ. നൗഷാദ്, ബിന്ദു ജോണി, എം.എം. കിള്ളർ, രവികുട്ടൻ, നവാസ്, ജിനില റഷീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷിജി രാജേഷ് (പ്രസിഡന്റ്), ബിന്ദു ജോണി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.