പള്ളുരുത്തി: സി.പി.എം കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ടി. സുനിൽ അദ്ധ്യക്ഷനായി. ശാസ്ത്രി റോഡിലാണ് പുതിയ പാർട്ടി ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജോൺ ഫെർണാണ്ടസ്, പി. എ. പീറ്റർ, അഡ്വ. ടി. വി. അനിത, കെ. കെ. സുരേഷ് ബാബു, ജെയ്സൻ ടി. ജോസ്, കെ. പി. ശെൽവൻ, എൻ. എസ്. സുനീഷ്, സജീവ് ആൻ്റണി തുടങ്ങിയവർ സംസാരിച്ചു.