കൂത്താട്ടുകുളം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായിരുന്ന എം. ഫിലിപ്പ് ജോർജ് അനുസ്മരണം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു.കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി പി. ബി രതീഷ് അദ്ധ്യക്ഷനായി.
ലോക മാസ്റ്റേഴ്സ് മീറ്റിൽ മെഡലുകൾ നേടിയ എം.ജെ. ജേക്കബിനെ ആദരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ
കെ.പി.സലിം, സി.എൻ. പ്രഭകുമാർ, എ.ഡി.ഗോപി, സണ്ണി കുര്യാക്കോസ്, ടി.കെ. മോഹനൻ, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ്ജ്,എന്നിവർ സംസാരിച്ചു.