ഫോർട്ടുകൊച്ചി: വിദ്യാഭ്യാസ മൂല്യങ്ങൾ കച്ചവട വത്കരണത്തിൽ നിന്ന് സംരക്ഷിക്കപ്പെടണമെന്ന് കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ പറഞ്ഞു. കെ.എൽ.സി.എ. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പുരസ്കാര സമർപ്പണവും നേതൃസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് - രൂപത പ്രസിഡൻ്റ് പൈലി ആലുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, വികാരി ജനറൽ മോൺ. ഷൈജു പരിയാത്തുശേരി, ഫാ.ആൻ്റണി കുഴിവേലിൽ, ടി.എ. ഡാൽഫിൻ, ബിജു ജോസി, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കിൽ, സിന്ധു ജസ്റ്റസ്, യേശുദാസ് പാലം പള്ളി, അലക്സാണ്ടർ ഷാജു എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ ഡോ.റോസലിൻ്റ് ഗൊൺസാഗ, ഡോ.സെബിൻ ജോൺ, ഡോ.സി. റബേക്ക റെയ്ചൽ , ഡോ. അനീറ്റ അജിൽ, ഡോ. മരിയ ലിൻഷ, റാങ്ക് ജേതാക്കളായ സി. നിൽജ ജോസ് ,നിമ്മി തെരേസ സെബാസ്റ്റ്യൻ, നവ്യ പി. എൻ., റിയ വർഗ്ഗീസ് എന്നിവർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. 2023 മാർച്ച് 26ന് ജൂബിലി സമാപനത്തോടനുബന്ധിച്ച് കേരളത്തിലെ 12 ലത്തീൻ രൂപതകളുടെയും സഹകരണത്തോടെ കൊച്ചിയിൽ നടക്കുന്ന മഹാ റാലിയുടെയും സമ്മേളനത്തിൻ്റെയും ഒരുക്കങ്ങളുടെ ഭാഗമായി മേഖലാ സമ്മേളനങ്ങൾ നടത്തുവാൻ സമ്മേളനം തീരുമാനിച്ചു.