
നെടുമ്പാശേരി: ഭിന്നശേഷിക്കാരുടെ സംഘടനയായ ഡി.എ.ഡബ്ല്യു.എഫ് (ഡിഫറന്റലി ഏബിൾഡ് പേഴ്‌സൺസ് വെൽഫയർ ഫെഡറേഷൻ) ആലുവ ഏരിയാ സമ്മേളനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി .പ്രദീഷ് ഉദ്ഘാടനം ചെയ്തു. സി.എം. സുനീർ അദ്ധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് ടി.വി. ആന്റു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സജിത്ത് ചന്ദ്രൻ, കുമാർ എന്നിവർ സംസാരിച്ചു. സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, സ്വാഗതസംഘം ചെയർമാൻ പി.സി. സോമശേഖരൻ, പി.കെ. ഗോപി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. ഗോപി (പ്രസിഡന്റ്), കെ.കെ. ഷിജു, അബദുൾ സലാം (വൈസ് പ്രസിഡന്റുമാർ), സി.എം. സുനീർ (സെക്രട്ടറി), ബൈജു അയ്യപ്പൻ, ഹരിപ്രസാദ് (ജോയിന്റ് സെക്രട്ടറിമാർ), പി.കെ. ഉമ്മർ (ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.