കളമശേരി: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ കേരള കർഷക സംഘം കളമശേരി സെൻട്രൽ വില്ലേജ് കമ്മിറ്റി മുലേപ്പാടത്ത് കൃഷിയിറക്കി. എച്ച്.എം.ടി കവലക്ക് സമീപം കനക രാമൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വ്യവസായ മന്ത്രി പി. രാജീവ് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കർഷക സംഘം വില്ലേജ് കമ്മിറ്റി പ്രസിഡൻ്റ് ഷെബീർ മണക്കാടൻ അദ്ധ്യക്ഷനായി. കെ ബി വർഗീസ്, ബിജു മോഹൻ, ടി .പി ഷാജി, ജി ഗോപകുമാർ, എ. എം. യൂസഫ് തുടങ്ങിയവർ സംസാരിച്ചു.