
ആലുവ: ചൂണ്ടി ഭാരതമാതാ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) യൂണിറ്റ് മഹാത്മാഗാന്ധി സർവ്വകലാശാല പ്രോ വൈസ് ചാൻസിലർ പ്രൊഫ. ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർമാർക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന ക്യാമ്പിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സർവ്വകലാശാലയുടെ കീഴിലുള്ള 95 കോളേജുകളിലെ അദ്ധ്യാപക പ്രതിനിധികൾ പങ്കെടുത്തു.
പരിശീലന ക്യാമ്പ് സിൻഡിക്കേറ്റ് അംഗം ഡോ. ഷാജില ബീവി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.വി.എസ്. സെബാസ്റ്റ്യൻ, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ ജോബിൻ ജോർജ്ജ്, അദ്ധ്യാപകരായ പ്രൊഫ. കെ.എം. ശ്രീജ, പ്രൊഫ. സോനു ചെറിയാൻ തുടങ്ങിയർ സംസാരിച്ചു.