
നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ഗുരുസ്പർശം' എന്ന പേരിൽ യൂണിയൻ പരിധിയിലെ ശാഖകളിൽ സംഘടിപ്പിക്കുന്ന ആത്മഹത്യ പ്രതിരോധ ബോധവത്കരണ ക്യാമ്പിന് ചെങ്ങമനാട് ശാഖയിൽ തുടക്കമായി.
യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ കെ. കുമാരൻ, വിവിധ ശാഖാ ഭാരവാഹികളായ കെ.ആർ. ദിനേശ് കുമാർ, കെ.ഡി. സജീവൻ, ടി.കെ. സുനിൽകുമാർ, സി.എ. സുബ്രഹ്മണ്യൻ, സി.എസ്. സുനിൽകുമാർ, ശശി തൂമ്പായിൽ, ഗുരുവരം വേണുഗോപാൽ എന്നിവർ സംസാരിച്ചു. ഡോ. അലീന ജോൺസൺ ക്ലാസെടുത്തു. ബിജു വാലത്ത്, പ്രവീണ ബിജു എന്നിവർ വിഷയാവതരണം നടത്തി.