കാലടി: ദളിത് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും നാസിക്കിലെ വൈ.സി.എം സർവകലാശാലയിലെ സ്‌കൂൾ ഒഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് മുൻ ഡയറക്ടറുമായ ഡോ. ശരൺകുമാർ ലിംബാളെ ഇന്ന് (26) ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പ്രസംഗിക്കും.
കാലടി മുഖ്യ കാമ്പസിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ 'ദളിത് വ്യക്തിത്വം: ഇന്നലെ ഇന്ന്' എന്ന വിഷയത്തിൽ ഡോ. ശരൺകുമാർ ലിംബാളെ പ്രഭാഷണം നടത്തും. വൈസ് ചാസലർ പ്രൊഫ. എം.വി. നാരായണൻ ശരൺകുമാർ ലിംബാളെയെ ആദരിക്കും.