കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് രണ്ടാം വാർഡ് കുടുംബശ്രീ എ. ഡി.എസ് വാർഷികം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.പി. വിനോദ് കുമാർ അദ്ധ്യക്ഷനായി. സ്ത്രീ ശാക്തീകരണം വിഷയത്തിൽ നടന്ന സെമിനാർ വനിതാ കമ്മിഷൻ അംഗം ഷിജി ശിവജി ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിഷൻ ഫാക്കൽട്ടി അഡ്വ. കെ.ആർ. സുമേഷ് ക്ലാസെടുത്തു. സി.ഡി.എസ് ചെയർപേഴ്‌സൺ സിമി ബാബു മുഖ്യ പ്രഭാക്ഷണം നടത്തി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വാതി രമ്യദേവ് കായിക പ്രതിഭകളെ അനുമോദിച്ചു. എ.ഡി.എസ് ചെയർപേഴ്‌സൺ ഷെറീന സുബൈർ, സെക്രട്ടറി പ്രസീല അശോകൻ, പഞ്ചായത്ത് അംഗം അബിൻ ഗോപിനാഥ് നിഷ സുരേഷ്, ഹേമ ഷാജി, റോഷിൻ കോശി, ശാന്തി ശശിധരൻ, സതി രാജ തുടങ്ങിയവർ സംസാരിച്ചു.