കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കിഴക്കമ്പലം കൃഷിഭവന്റെ സഹകരണത്തോടെ വിവിധ ഇനം പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു. കിഴക്കമ്പലം കൃഷിഭവനിലെ അഗ്രികൾച്ചറൽ അസിസ്റ്റന്റ് ടി.ജി. മിനി ഉദ്ഘാടനം ചെയ്തു. വനിതാവേദി കൺവീനർ സുജ സജീവൻ, ജോയിന്റ് കൺവീനർമാരായ മേഴ്‌സി ജോസ്, സന്ധ്യ സുരേന്ദ്രൻ, ലൈബ്രേറിയൻ രത്‌നമ്മ ഗോപാലൻ, പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, സി.ജി. ദിനേശ്, ശ്രീലേഖ കൃഷ്ണൻകുട്ടി, ലിഖിത പീറ്റർ, മഹിത കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.