കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ കർക്കടക വാവുബലി 28ന് രാവിലെ 6 മുതൽ 10 വരെ നടക്കും. മേൽശാന്തി ശ്രീരാജ് ശാന്തി ബലിതർപ്പണത്തിന് കാർമ്മികത്വം വഹിക്കും. ക്ഷേത്ര മൈതാനിയിൽ ഭക്തജനങ്ങൾക്ക് പിതൃതർപ്പണം ചെയ്യാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.