കൊച്ചി: ടി.ആർ രാമചന്ദ്രന്റെ ലളിതഗാന സമാഹാരമായ പ്രമദരാഗം എഴുത്തുകാരനും മലയാള കാവ്യസാഹിതി സംസ്ഥാന പ്രസിഡന്റുമായ കാവാലം അനിൽ പ്രകാശനം ചെയ്തു. ഇടപ്പള്ളി സാഹിതി ഭവനിൽ
നടന്ന ചടങ്ങിൽ കവി ഡോ.ആർ. രവീന്ദ്രൻ നായർ പുസ്തകം ഏറ്റുവാങ്ങി. ദിനകരൻ ചെങ്ങമനാട് പുസ്തകം പരിചയപ്പെടുത്തി. മലയാള കാവ്യസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുഷമ ശിവരാമൻ, ചെല്ലൻ ചേർത്തല, മാത്യു ജോൺ, മനോജ് ദേവരാജൻ, കെ.എൻ പുരുഷോത്തമൻ, ഡോ.സംഗീത പൊതുവാൾ എന്നിവർ സംസാരിച്ചു.