തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയൻ മഹാത്മാ അയ്യങ്കാളി ജയന്തി അവിട്ടാഘോഷങ്ങളുടെ ഭാഗമായി സംഘാടക സമിതി രൂപീകരണവും പഞ്ചമി യൂണിയൻ കൺവെൻഷനും നടത്തി. യൂണിയൻ പ്രസിഡന്റ് കെ.എം. സുരേഷിന്റെ അദ്ധ്യക്ഷതയിൽ ഇന്ദിരാ പ്രിയദർശിനി ലായം കൂത്തമ്പലത്തിൽ ചേർന്ന സംഘാടക സമിതി യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ബാബു ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന സ്ത്രീ ശാക്തീകരണ പഞ്ചമി കൺവെൻഷൻ സംസ്ഥാന കമ്മിറ്റിയംഗം രമ പ്രതാപൻ ഉദ്ഘാടനം ചെയ്തു. സി.എസ്. മനോഹരൻ, എ.വി. ബൈജു, പി.കെ. രാജേഷ്, ഐ.കെ. രവീന്ദ്രൻ, രമ ഷാജി, വിനിത ശരത് എന്നിവർ സംസാരിച്ചു. പി.വി.ബാബു (രക്ഷാധികാരി), കെ.എം.സുരേഷ് (ചെയർമാൻ), എ.വി. ബൈജു.( ജനറൽ കൺവീനർ ) എന്നിവരടങ്ങുന്ന 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.