കൊച്ചി: സപ്ലൈകോവഴി നടപ്പാക്കുന്ന നെല്ല്‌ സംഭരണ പദ്ധതിയുടെ ഒന്നാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കും. നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണമായും പാലിച്ച് നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് : www.supplycopaddy.in. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.