കോലഞ്ചേരി: കോൺഗ്രസ് കുന്നക്കുരുടി ബൂത്ത്കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ കക്കുഴിപറമ്പിൽ എബൻ ബിജുവിനെ അനുമോദിച്ചു. ബൂത്ത് പ്രസിഡന്റുമാരായ ജിജി തിലായിക്കോട്ടിൽ, സാജു തെക്കുംചേരി, ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം കെ.സി.വർഗീസ്, ജോസഫ് കയ്യാണിക്കൽ, ടി.യു. കുര്യാച്ചൻ, ഐസക് പള്ളിപ്പാട്ട്, ടോമി കക്കാട്ടിൽ, തോമസ് താഴത്തേക്കുടി, ബെന്നി മണ്ണൂർ, ജോബിൻ കുന്നത്ത്, മനു മാധവൻ, ലിസി ജോസ് തുടങ്ങിയവർ സംബന്ധിച്ചു.