murmu

കൊച്ചി: ഗോത്ര വിഭാഗത്തിൽ നിന്ന് രാജ്യത്തെ ഏറ്റവും ഉന്നതപദവിയിലെത്തിയ ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞ ബി.ജെ.പി ആഹ്ലാദപ്രകടനങ്ങളോടെയും മധുരപലഹാര വിതരണം ചെയ്തും ആഘോഷിച്ചു.

എറണാകുളം ജില്ലാ ഓഫീസിൽ നിന്നാരംഭിച്ച് രാജേന്ദ്ര ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ സമാപിച്ച പ്രകടനത്തിന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, മദ്ധ്യമേഖലാ ജനറൽക്രട്ടറി വി.എൻ. വിജയൻ, ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു ,വൈസ് പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ, ട്രഷറർ ഉല്ലാസ് കുമാർ, സംസ്ഥാന സമിതി അംഗം കെ.എസ്. രാജേഷ്, പട്ടികജാതി മോർച്ച സംസ്ഥാന സെക്രട്ടറി മനോജ് മനക്കേക്കര തുടങ്ങിയവർ നേതൃത്വം നൽകി.