കൊച്ചി: ചിന്മമയ വിദ്യാലയ കണ്ണമാലി ഒരുക്കുന്ന ചിദഗ്‌നി 2022 ചിത്രപ്രദർശനം കേരള ലളിതകല അക്കാഡമി ഗാലറി എറണാകുളം ഡർബർ ഹാളിൽ 26 മുതൽ 30 വരെ. 100 ഓളം കുട്ടികളുടെ 150 ഓളം ചിത്രങ്ങൾ ആണ് പ്രദർശനത്തിനുള്ളത്. പ്രദർശനം രാവിലെ 11 നു കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കാർട്ടൂണിസ്റ്റ് സജീവ് ബാലകൃഷ്ണൻ, ചിത്രകാരൻ, ഡോക്യുമെന്ററി സംവിധായകൻ ബിനുരാജ് കലാപീഠം, ചിത്രകാരനും അദ്ധ്യാപകനുമായ ആർ.കെ. ചന്ദ്രബാബു, രാജേഷ് വി. പട്ടേൽ, മധുസൂദനൻ, ഡോ.അനിൽകുമാർ എന്നിവർ പങ്കെടുക്കുന്നു.