
വൈപ്പിൻ: ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിൽ 31ന് നടക്കുന്ന ആനയൂട്ടിന് 25 ആനകൾ അണിനിരക്കും. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് കഴിഞ്ഞാൽ കൂടുതൽ ആനകൾ പങ്കെടുക്കുന്ന ആനയൂട്ടാണ് ചെറായിയിലേത്. ചെറായി ഗജസേന ആനപ്രേമി സംഘമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങുകൾക്ക് തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം.ജി. രാമചന്ദ്രൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. 7.30 ന്ആനയൂട്ട് ആരംഭിക്കും. വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന മരുന്നുകൾ ചേർത്ത ആഹാരമാണ് നൽകുന്നതെന്നും സ്വന്തം നിലയിൽ ആരും ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടുവരേണ്ടതില്ലെന്നും സംഘാടകരായ പ്രസിഡന്റ് അഭിലാഷ്, സെക്രട്ടറി ഭജേഷ്, ട്രഷറർ അൻസൽ ദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.