കൊച്ചി: മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചതിൽ കെ.യു.ഡബ്ല്യു.ജെ. എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജനങ്ങളുമായും മാദ്ധ്യമപ്രവർത്തകരുമായും കൂടുതൽ ഇടപഴകേണ്ട വ്യക്തിയാണ് കളക്ടർ. കൊലപാതകക്കേസിൽ വിചാരണ നേരിടുന്ന വ്യക്തിയെ ഈ സ്ഥാനത്തേക്കു നിയമിച്ച നടപടി സർക്കാർ പുനഃപരിശോധിക്കണമെന്ന് ജില്ല പ്രസിഡന്റ് എ.ആർ. ഹരികുമാറും സെക്രട്ടറി എം.സൂഫി മുഹമ്മദും ആവശ്യപ്പെട്ടു.