വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ ഗണിതം പാഠ്യ പരിപാടി ഉടൻ ആരംഭിക്കുമെന്ന് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. കുഴുപ്പിള്ളി സെന്റ് ഗ്രിഗറീസ് യു.പി. സ്‌കൂളിൽ സജ്ജമാക്കിയ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ

എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കണക്ക് പഠനവും വ്യക്തിത്വവികാസവും സുഗമമാക്കുന്നത് ലക്ഷ്യമിടുന്ന പരിപാടിയുടെ അന്തിമരൂപരേഖ ദിവസങ്ങൾക്കകം തയ്യാറാകുമെന്നും എം.എൽ.എ പറഞ്ഞു. എച്ച്. ഡി. എഫ്. സി ബാങ്ക് പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനാണ് സ്മാർട്ട് ക്ലാസ്‌റൂം പദ്ധതി നടപ്പിലാക്കിയത്. 2.1 ലക്ഷം രൂപയുടെ പദ്ധതിയിൽ ക്ലാസ് മുറിയിൽ സ്മാർട്ട് ടി. വി, പ്രോജക്ടർ, പ്രിന്റർ എന്നിവയുൾപ്പെടെ ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ അദ്ധ്യക്ഷത വഹിച്ചു. എം. എസ്. എസ്. ആർ. എഫ് .കോ ഓർഡിനേറ്റർ എം. പി.ഷാജൻ പദ്ധതി വിശദീകരിച്ചു.